Latest NewsKeralaNews

മിൽമ: ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

സേവന വേതന കരാറിന് അഞ്ച് വർഷത്തെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്

മിൽമ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വേതന വർദ്ധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നേതൃത്വത്തിൽ അനിശ്ചിത കാലം സമരം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് നടന്ന ചർച്ചകളിൽ പണിമുടക്ക് പിൻവലിക്കുകയായിരുന്നു. 2021 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ 16 ശതമാനം വേതന വർദ്ധന അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സേവന വേതന കരാറിന് അഞ്ച് വർഷത്തെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ മാനേജ്മെന്റ്- തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മീഷണറേറ്റിൽ നടന്ന യോഗത്തിലാണ് സമരം പിൻവലിച്ചത്. യോഗത്തിൽ മിൽമ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മേഖലാ ചെയർമാൻമാരായ കെ.എസ് മണി, എം.ടി ജയൻ, മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, തൊഴിലാളി സംഘടന പ്രതിനിധികളായ എൻ.പി വിദ്യാധരൻ, അഡ്വ.വി. മോഹൻദാസ്, ആർ. ചന്ദ്രശേഖരൻ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Also Read: കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: പിതാവും മകനും മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button