എറണാകുളം: കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പെഷ്യൽ സ്‌ക്വാഡ് ബോട്ടുകളിൽ നടത്തിയ മിന്നൽ പരിശോധനയില്‍ രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. നെട്ടൂർ ഭാഗം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രേഖകൾ ഹാജരാക്കാൻ അറിയിച്ചായിരുന്നു പരിശോധന.
രേഖകൾ കൈവശം ഇല്ലാതിരുന്നവർക്ക് സമർപ്പിക്കുന്നതിനായി ഒരു ദിവസത്തെ കാലാവധി കൂടി അനുവദിച്ചിരുന്നു. എന്നാൽ, പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമായിരുന്നു രേഖകൾ ഉണ്ടായിരുന്നത്. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ കളക്ടറെ അറിയിക്കാനാണ് നഗരസഭയുടെ തീരുമാനം. നിർദ്ദേശങ്ങൾ പാലിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.
Post Your Comments