Latest NewsKeralaNews

കോട്ടയം – ആലപ്പുഴ ബോട്ട് സർവീസ്; ഒന്നര വർഷത്തിനു ശേഷം ഇന്നുമുതൽ ജലയാത്ര

കോട്ടയം: ഒന്നര വർഷത്തിനു ശേഷം ഇന്നുമുതൽ കോട്ടയം – ആലപ്പുഴ റൂട്ടിൽ ജലയാത്ര. ദിവസേന പന്ത്രണ്ട് സർവ്വീസുകളാണ് കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ളത്.

ALSO READ: നെതര്‍ലാന്‍ഡ്‌സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും

കോടിമത ജെട്ടിയിൽ നിന്ന് രണ്ടര മണിക്കൂർ മതി ആലപ്പുഴയിലെത്താൻ. കോട്ടയത്തുനിന്ന് ബസ് മാർഗ്ഗം ആലപ്പുഴയെത്താൻ അൻപത് രൂപയിലധികമാണ് ടിക്കറ്റ് ചാർജ്. എന്നാൽ പതിനെട്ട് രൂപ നൽകിയാൽ ഇതേ ദൂരം കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം.

ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ഹിന്ദു ഐക്യവേദി എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി

യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടായതോടെ കൂടുതൽ ബോട്ടുകൾ എത്തിക്കാനുള്ള നീക്കത്തിലാണ് ജലഗതാഗത വകുപ്പ്. പാലം പണിക്കായി നിർത്തി വച്ചിരുന്ന ബോട്ട് സർവീസാണ് ഒന്നര വർഷത്തിനു ശേഷം പുനരാരംഭിച്ചത്. കോട്ടയത്തു നിന്ന് രണ്ടും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ടുമാണ് നിലവിൽ സർവീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button