ഗാന്ധിനഗര്‍: ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. അയ്മനം കുന്നേല്‍പറമ്പില്‍ രമേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : പത്താം ക്ലാസ് പാസായവരാണോ? ഡ്രോൺ പൈലറ്റിംഗിൽ പരിശീലനം നേടാം, അനുമതി നൽകി ഡിജിസിഎ
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇയാളും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യാഗൃഹത്തിലെ വീട്ടിലെ കതക് ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചു കയറിയ ഇയാള്‍ ഭാര്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Read Also : മിൽമ: ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments