ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രമണത്തിൽ പരുക്കേറ്റു.
രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. മെഡിക്കൽ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ലൈജുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയ രണ്ടു പേർ കാർ തടഞ്ഞു നിർത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.
Read Also : രാത്രിയില്‍ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം: ഗുരുതര പരുക്ക്
മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കണ്ണിന് ഉൾപ്പെടെ പരുക്കേറ്റതിനാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Also : അറിഞ്ഞിരിക്കാം, ചില സുപ്രധാന ഹനുമാൻ മന്ത്രങ്ങൾ
സംഭവത്തിൽ ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Post Your Comments