അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് സംഭവം. കൊല്ലം-കുളത്തുപ്പുഴ വേണാട് ബസില്‍ യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസി ടൈറ്റസിന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്നും ആരോ മാലയില്‍ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു ഉടന്‍ തിരിഞ്ഞുനോക്കുമ്പോള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ജെസി ബഹളം വയ്ക്കുകയും യുവതികളെ തടഞ്ഞുവച്ച് ഏരൂര്‍ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ നിര്‍ദേശപ്രകാരം എസ്ഐ എം.എസ് അനീഷ്, ഗ്രേഡ് എസ്ഐ റഹീം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്കുമാര്‍, മുഹമ്മദ് അസ്ഹര്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. യുവതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments