KeralaLatest NewsNews

നിയമ നടപടികള്‍ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാന്‍ വേണ്ടിയാണോ ജുഡീഷ്യല്‍ അന്വേഷണം? അഞ്ജു പാര്‍വതി

തിരുവനന്തപുരം: 22 പേര്‍ മരിച്ച താനൂര്‍ ബോട്ട് ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ അഞ്ജു പാര്‍വതിയുടെ കുറിപ്പ് വൈറലാകുന്നു. അന്വേഷണം വെറും പ്രഹസനമായിരിക്കുമെന്ന് മുമ്പത്തെ ബോട്ട് ദുരന്തങ്ങളുടെ അന്വേഷണം ചൂണ്ടിക്കാട്ടി അവര്‍ വ്യക്തമാക്കുന്നു.

Read Also: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ച്കയറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

2002 ല്‍ 29 പേരുടെ ജീവനെടുത്ത മുഹമ്മ ബോട്ടപകടം. അതിനെ തുടര്‍ന്ന് നിയമിച്ച ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷന്‍ 2003 ഏപ്രില്‍ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതല്ലേ? എന്നിട്ട് ആ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ,രജിസ്ട്രേഷന്‍, ഫിറ്റ്നസ് , ലൈസന്‍സ്,ഇവയൊന്നും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന ബോട്ട് സര്‍വ്വീസുകള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത്? ഇനിയും ഒരപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളും നിര്‍ദ്ദേശങ്ങളും ഒക്കെ അതിലുണ്ടായിട്ടും വീണ്ടും മൂന്ന് ദുരന്തങ്ങള്‍ ( തട്ടേക്കാടും , തേക്കടിയും ഇപ്പോഴിതാ താനൂരും) ഇവിടെ ആവര്‍ത്തിച്ചുവെന്നും അവര്‍ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘എന്ത് തേങ്ങയ്ക്ക്? നിയമ നടപടികള്‍ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാന്‍ വേണ്ടിയാണോ ജുഡീഷ്യല്‍ അന്വേഷണം ? നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇറങ്ങിയ ബോട്ട് കണ്‍മുന്നില്‍ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാതെ നിന്നവരെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണോ?’

‘2002 ല്‍ 29 പേരുടെ ജീവനെടുത്ത മുഹമ്മ ബോട്ടപകടം. അതിനെ തുടര്‍ന്ന് നിയമിച്ച ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷന്‍ 2003 ഏപ്രില്‍ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതല്ലേ? എന്നിട്ട് ആ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ,രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് , ലൈസന്‍സ്,ഇവയൊന്നും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന ബോട്ട് സര്‍വ്വീസുകള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത്? ഇനിയും ഒരപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളും നിര്‍ദ്ദേശങ്ങളും ഒക്കെ അതിലുണ്ടായിട്ടും വീണ്ടും മൂന്ന് ദുരന്തങ്ങള്‍ ( തട്ടേക്കാടും , തേക്കടിയും ഇപ്പോഴിതാ താനൂരും) ഇവിടെ ആവര്‍ത്തിച്ചു’.

‘കോടിക്കണക്കിന് രൂപ ചിലവഴിച്ച് അന്വേഷണ കമ്മീഷനുകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെയുണ്ട്. എന്നിട്ട് അവയില്‍ എത്രയെണ്ണം ഫലപ്രാപ്തി കണ്ടു? ശരിക്കും ഇവിടെ വേണ്ടത് മറ്റൊരു ജുഡീഷ്യല്‍ കമ്മിഷനാണ്. എന്തിനെന്നോ?
നാളിതുവരെ സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നെങ്കിലും നടപ്പിലാക്കിയോ എന്നറിയാന്‍. ഇല്ലെങ്കില്‍ അത് എന്തുകൊണ്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നറിയാന്‍ . !
ഇനിയും വേണോ ഇത്തരം പ്രഹസനങ്ങള്‍?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button