കേരള ട്രാവൽ മാർട്ടിന് ഇന്ന് തിരി തെളിയും. വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് പി.എ റിയാസ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കും. കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് മെയ് 9 മുതൽ 12 വരെയാണ് നടക്കുന്നത്. ടൂറിസം മേഖലയിലെ തന്നെ ഏറ്റവും വലിയ ബയർ സെല്ലർ മേളയായതിനാൽ, ദേശീയ തലത്തിൽ തന്നെ പരിപാടി ശ്രദ്ധയാകർഷിക്കാറുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി കെ. എൻ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ മന്ത്രി പി.രാജീവ് വിശിഷ്ടാതിഥിയാകും. കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ ടൂറിസം ഡയറക്ടർ പി.ബി നൂഹ് ആമുഖ പ്രഭാഷണം നടത്തും. കൂടാതെ, ഉദ്ഘാടന സമ്മേളനത്തിൽ കെടിഎം മുൻ പ്രസിഡന്റുമാരായ ജോസ് ഡൊമനിക്ക്, ഇ.എം നജീബ്, റിയാസ് അഹമ്മദ്, അബ്രഹാം ജോർജ് എന്നിവർ പങ്കെടുക്കും. കെടിഎം പ്രസിഡന്റ് ബേബി മാത്യു സ്വാഗതവും, കെടിഎം സെക്രട്ടറി ജോസ് പ്രദീപ് നന്ദിയും പറയും. മെയ് 10 മുതൽ 12 വരെ വിവിധ വെർച്വൽ ബിസിനസ് മീറ്റുകൾ നടക്കുന്നതാണ്.
Also Read: തീരം തൊടാനൊരുങ്ങി ‘മോക്ക’ ചുഴലിക്കാറ്റ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
Post Your Comments