തിരുവനന്തപുരം: സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളെ ഭാവിയിൽ മിനി കാടുകളാക്കാനുള്ള പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതിയ്ക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കം കുറിയ്ക്കും. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
Also Read:മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം : പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി
ഗസ്റ്റ് ഹൗസ് പരിസരങ്ങളിൽ ഫല വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിക്കുകയാണ് പദ്ധതി പ്രകാരം ചെയ്യുന്നത്. തിരഞ്ഞെടുക്കുന്ന ഗസ്റ്റ് ഹൗസുകളിൽ ഈ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും.
അതേസമയം, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് പരിസരത്ത് ഇന്ന് രാവിലെ 11ന് വൃക്ഷത്തൈ നട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
Post Your Comments