NattuvarthaLatest NewsKeralaNewsIndia

മരുമകന് പോലും വേണ്ട അമ്മായിയച്ഛന്റെ കോക്കോണിക്സ്: പൊതു മരാമത്ത് വകുപ്പ് ലാപ്ടോപ്പ് വാങ്ങിയത് പുറത്തു നിന്ന്

റിസ്ക് എടുക്കാതെ റിയാസ്, കോക്കോണിക്സ് വേണ്ട, പകരം പൊതുമരാമത്ത് വകുപ്പ് വാങ്ങിയത് മൂന്നരക്കോടിയുടെ കമ്പ്യൂട്ടർ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് ഉണ്ടായിട്ടും പുറത്തു നിന്ന് മൂന്നരക്കോടി മുടക്കി കമ്പ്യൂട്ടർ വാങ്ങി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. വകുപ്പിലെ ഇ-ഓഫീസ് സേവനങ്ങൾക്കാണ് മന്ത്രി പുറത്തു നിന്ന് കമ്പ്യൂട്ടർ വാങ്ങിയത്. മുഖ്യമന്ത്രി മുന്നിൽ നിന്നുകൊണ്ട് അവതരിപ്പിച്ച കോക്കോണിക്സ് ലാപ്ടോപ്പ് വിപണിയിൽ കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് മന്ത്രി മുഹമ്മദ്‌ റിയാസ് പുറത്തു നിന്ന് കമ്പ്യൂട്ടറുകൾ വാങ്ങി എന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല.

Also Read:ബിപിസിഎൽ: സ്വകാര്യവത്ക്കരണം ഉടനില്ല

ലാപ്ടോപ്പ് വിപ്ലവം എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോക്കോണിക്സ് ലാപ്ടോപ്പ് പുറത്തിറക്കിയത്. എന്നാൽ സാങ്കേതിക തകരാറുകൾ ധാരാളമായി പ്രകടിപ്പിച്ച ലാപ്ടോപ്പ് ഇപ്പോൾ വിപണിയിൽ തന്നെ ധാരാളം കെട്ടിക്കിടക്കുകയാണ്. കുട്ടികളുടെ പഠന ആവശ്യത്തിന് സർക്കാർ നിർദ്ദേശിച്ചിട്ടു പോലും മാതാപിതാക്കൾ കോക്കോണിക്സ് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നില്ല. പകരം മറ്റ് ലാപ്ടോപ്പുകളാണ് എല്ലാവരും വാങ്ങുന്നത്.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണകരമായ വസ്തു വില്പനക്ക് എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ ഉദ്ദേശം. എന്നാൽ കോക്കോണിക്സ് ലാപ്ടോപ്പ് ആ ഉദ്ദേശത്തെ തീർത്തും അട്ടിമറിക്കുകയായിരുന്നു. വെറുതെ കൊടുക്കാം എന്നു പറഞ്ഞാൽ പോലും ആർക്കും കോക്കോണിക്സ് ലാപ്ടോപ്പുകൾ വേണ്ടാത്ത അവസ്ഥയാണുള്ളത്. തുടക്കം മുതൽക്കേ ഈ ലാപ്ടോപ്പിന് ധാരാളം സാങ്കേതിക തകരാറുകൾ ഉള്ളതായി ഉപഭോക്താക്കൾ അറിയിച്ചിരുന്നു. കുട്ടികളുടെ പഠന ആവശ്യത്തിനുവേണ്ടി രക്ഷിതാക്കൾ വാങ്ങിയ ലാപ്ടോപ്പുകളിൽ മിക്കതും ആവശ്യത്തിന് പോലും ഉപകരിക്കാത്ത അവസ്ഥയിലായിരുന്നു.

സർക്കാർ മുൻകൈ എടുത്ത് പുറത്തിറക്കിയ ലാപ്ടോപ്പ് സർക്കാർ ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. ആവശ്യത്തിലധികം ലാപ്ടോപ്പുകളാണ് ഇപ്പോൾ കോക്കോണിക്സിന്റേതായി കെട്ടിക്കിടക്കുന്നത്. ഇതോടെ സർക്കാർ പദ്ധതികളിലെ ഏറ്റവും പാളിയ പദ്ധതിയായി മുഖ്യമന്ത്രിയുടെ ലാപ്ടോപ്പ് വിപ്ലവം മാറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button