തിരുവനന്തപുരം: തകർന്നു വീണ കൂളിമാട് പാലത്തിന്റെ പണി തൽക്കാലത്തേക്ക് തുടങ്ങേണ്ടതില്ലെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവത്തിൽ ഊരാളുങ്കൾ സൊസൈറ്റി നൽകിയ നിർദ്ദേശമാണ് മന്ത്രി തള്ളിയത്.
Also Read:ചൈനീസ് വിസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നിര്‍മ്മാണം തുടങ്ങിയാല്‍ മതിയെന്ന് ഊരാളുങ്കലിനോട് മന്ത്രി നിർദ്ദേശിച്ചു. പൊതു മരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് വൈകാതെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ അഭിപ്രായം.
അതേസമയം, പാലം തകർന്നു വീണതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ശരിയായ രീതിയിൽ പണി പൂർത്തിയാക്കാത്തതാണ് പാലം തകർന്നു വീഴാൻ കാരണമെന്നാണ് വിലയിരുത്തൽ.
Post Your Comments