KeralaLatest NewsNews

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കും, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. നിലവിൽ, ശക്തി കൂടിയ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ, ‘മോക്ക’ എന്ന പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് നാളെ തീരം തൊടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും കനത്ത മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

Also Read: കരുതൽ സ്വർണശേഖരം കുത്തനെ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button