ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, തമിഴ്നാട് വനമേഖലയായ മേഘമലയിലാണ് അരിക്കൊമ്പൻ ഉള്ളത്. അതിർത്തിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് മേഘമല. ഇവിടെ നിന്നാണ് വീണ്ടും പെരിയാർ കടുവാ സങ്കേതം ലക്ഷ്യമാക്കി അരിക്കൊമ്പൻ നീങ്ങുന്നത്. അതേസമയം, അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പൂർണ ആരോഗ്യവാനായതോടെ കിലോമീറ്ററുകളാണ് അരിക്കൊമ്പൻ ഇതിനോടകം സഞ്ചരിച്ചത്.
റേഡിയോ കോളറിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് അരിക്കൊമ്പന്റെ സഞ്ചാര പാതയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരിക്കൊമ്പൻ മേഘമലയിൽ തുടരുന്നതിനാൽ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. വനത്തിനുള്ളിലാണെങ്കിലും ഏത് സമയത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കാമെന്ന ഭീതിയാണ് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കാൻ കാരണം. അതേസമയം, ചിന്നവനൂരിലേക്ക് പോകുന്ന ബസിന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തിരുന്നു.
Also Read: മുംബൈ വിമാനത്താവളത്തിൽ 16 കിലോ സ്വർണം പിടികൂടിയ സംഭവം: മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ
Post Your Comments