PalakkadNattuvarthaLatest NewsKeralaNews

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ക​ട​മ്പ​ഴി​പ്പു​റം പു​ലാ​പ്പ​റ്റ ഉ​മ്മ​ന​ഴി പ​രേ​ത​നാ​യ മാ​നു​വി​ന്‍റെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നാ(36)​ണ് മ​രി​ച്ച​ത്

മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ല​ടി​ക്കോ​ട്ട് ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ട​മ്പ​ഴി​പ്പു​റം പു​ലാ​പ്പ​റ്റ ഉ​മ്മ​ന​ഴി പ​രേ​ത​നാ​യ മാ​നു​വി​ന്‍റെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നാ(36)​ണ് മ​രി​ച്ച​ത്.

Read Also : താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ, തിരച്ചിൽ അവസാനിപ്പിച്ചേക്കും

ഇ​ന്ന​ലെ രാവിലെ​യി​രു​ന്നു വാ​ഹ​നാ​പ​ക​ടം. പാ​ല​ക്കാ​ട് നി​ന്നും ബ​ന്ധു​വു​മൊ​ത്ത് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രക്കാ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സ​ഹോ​ദ​ര​ൻ ഷി​ജി​ത്തി​ന്‍റെ പ​രി​ക്ക് ​ഗുരുതരമ​ല്ല. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. അ​മ്മ: പാ​റു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​മ​ൽ​നാ​ഥ്, അ​തു​ൽ​നാ​ഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button