KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ

മുണ്ടക്ക​യം വെ​ള്ള​ന​ടി ഭാ​ഗ​ത്ത് പാ​റ​യി​ൽപു​രയിടം അ​ഭി​മോ​നെ(25)യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. മുണ്ടക്ക​യം വെ​ള്ള​ന​ടി ഭാ​ഗ​ത്ത് പാ​റ​യി​ൽപു​രയിടം അ​ഭി​മോ​നെ(25)യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അറസ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യു​മാ​യിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. തു​ട​ർ​ന്ന്, ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾതന്നെ അപകടം? ആദ്യം ഇടത്തോട്ട് മറിഞ്ഞു, എത്ര പേരുണ്ടായിരുന്നെന്നതിൽ അവ്യക്തത

മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​ഷൈ​ന്‍​കു​മാ​ര്‍, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. അ​നി​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത് എ​സ്. നാ​യ​ർ, ജോഷി എം. ​തോ​മ​സ്, വി.​ജെ. ബി​ജി, എം.​എ​സ്. നൂ​റു​ദീ​ൻ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button