ThiruvananthapuramKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : യുവാവ് കാ​പ്പ പ്ര​കാ​രം അ​റ​സ്റ്റി​ൽ

വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ മൗ​ണ്ട് മു​ക്ക് ത​ണ്ണി​വി​ള​വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ മ​ക​ൻ കാ​വു എ​ന്ന് വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് താ​ഹി​റി​നെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവ് കാ​പ്പ നിയമ പ്ര​കാ​രം അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ മൗ​ണ്ട് മു​ക്ക് ത​ണ്ണി​വി​ള​വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ മ​ക​ൻ കാ​വു എ​ന്ന് വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് താ​ഹി​റി​നെയാണ് അറസ്റ്റ് ചെയ്തത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പൊലീ​സ് മേ​ധാ​വി ഡി. ശി​ൽ​പ്പയുടേയും വ​ർ​ക്ക​ല ഡി​വൈ എ​സ്പി ​സി.ജെ. മാ​ർ​ട്ടി​ന്‍റേ​യും നി​ർ​ദേശാ​നു​സ​ര​ണം വ​ർ​ക്ക​ല പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾതന്നെ അപകടം? ആദ്യം ഇടത്തോട്ട് മറിഞ്ഞു, എത്ര പേരുണ്ടായിരുന്നെന്നതിൽ അവ്യക്തത

വ​ർ​ക്ക​ല, ക​ട​യ്ക്കാ​വൂ​ർ, അ​ഞ്ചു​തെ​ങ്ങ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ താ​ഹി​ർ തു​ട​ർ​ന്നും അ​ക്ര​മങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാനാണ് കാ​പ്പ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

വ​ർ​ക്ക​ല എ​സ്എ​ച്ച്ഒ ​എ​സ്. സ​നോ​ജ്, എ​സ്ഐമാ​രാ​യ എ​സ് അ​ഭി​ഷേ​ക്, അ​ബ്ദു​ൽ ഹ​ക്കീം, ഡ​ബ്ലി​യു എ​സ്‌സിപിഒ ​ഹേ​മാ​വ​തി, സി​പിഒമാ​രാ​യ ബി​നു, ശ്രീ​ദേ​വി, ഷ​ജീ​ർ, റാം ​ക്രി​സ്റ്റി​ൻ, പ്ര​വീ​ൺ നെ​ൽ​സ​ൺ എ​ന്നി​വർ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button