AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലിടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് തു​ണ്ടി​ൽ വീ​ട്ടി​ൽ ഡെ​ന്നീ​സി​ന്‍റെ മ​ക​ൻ ആ​ഷി എ​ന്നു വി​ളി​ക്കു​ന്ന ജോ​സ​ഫ് (38) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലിടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് തു​ണ്ടി​ൽ വീ​ട്ടി​ൽ ഡെ​ന്നീ​സി​ന്‍റെ മ​ക​ൻ ആ​ഷി എ​ന്നു വി​ളി​ക്കു​ന്ന ജോ​സ​ഫ് (38) ആ​ണ് മ​രി​ച്ച​ത്.

Read Also : പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക് 

കു​മ്പ​ള​ങ്ങി ഭാ​ഗ​ത്ത് വ​ച്ച് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടു കൂ​ടി ​ആയി​രു​ന്നു അ​പ​ക​ടം നടന്നത്. ഒ​രു കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് ബൈ​ക്കി​ൽ വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​രിക്കുകയായിരുന്നു.

മൃതദേഹം സം​സ്കരിച്ചു. അ​മ്മ റെ​ജീ മേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ, അ​നീ​ഷ്, അ​ജി​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button