
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് തുണ്ടിൽ വീട്ടിൽ ഡെന്നീസിന്റെ മകൻ ആഷി എന്നു വിളിക്കുന്ന ജോസഫ് (38) ആണ് മരിച്ചത്.
Read Also : പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക്
കുമ്പളങ്ങി ഭാഗത്ത് വച്ച് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടു കൂടി ആയിരുന്നു അപകടം നടന്നത്. ഒരു കൂട്ടുകാരന്റെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വീട്ടിലേയ്ക്ക് ബൈക്കിൽ വരുമ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം സംസ്കരിച്ചു. അമ്മ റെജീ മേരി. സഹോദരങ്ങൾ, അനീഷ്, അജിഷ്.
Post Your Comments