കണ്ണൂർ: വന്ദേ ഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. ആർപിഎഫ്, പൊലീസ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
നേരത്തെയും വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ് നടന്നിരുന്നു. കാസർഗോഡ്-തിരുന്നാവായ സർവ്വീസിനിടെ തിരൂർ സ്റ്റേഷൻ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. മെയ് 1 ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകർന്നിരുന്നു.
തീരൂരിനും തിരുനാവായക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആർപിഎഫ് അന്വേഷണം നടത്തിയിരുന്നു.
Post Your Comments