സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം പിഴ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത് കോടികൾ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേർ മരിച്ചതോടെയാണ് റസ്റ്റോറന്റുകളിലെയും, മറ്റു ഭക്ഷണ വിൽപ്പനശാലകളിലെയും പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് ഊർജ്ജിതമാക്കിയത്. കണക്കുകൾ പ്രകാരം, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഹോട്ടലുകളിൽ നിന്ന് പിഴ ഇനത്തിൽ കിട്ടിയത് 2.37 കോടി രൂപയാണ്.
കുഴിമന്തി കഴിച്ച് കോട്ടയത്ത് നേഴ്സും, ഷവർമ കഴിച്ച് കോഴിക്കോട് വിദ്യാർത്ഥിനിയും മരിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഷവർമ എന്ന പേരിൽ പരിശോധന വ്യാപകമാക്കിയിരുന്നു. 2022- 23ൽ മാത്രം നടത്തിയ പരിശോധനകളുടെ എണ്ണം 10,500 ആണ്. 2021-22 സാമ്പത്തിക വർഷം 4,800 പരിശോധനകളാണ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിട്ടുള്ളത്. 41.40 ലക്ഷം രൂപ തിരുവനന്തപുരത്ത് നിന്നും പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. അതേസമയം, ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് ഇടുക്കി ജില്ലയിൽ നിന്നാണ്. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 4.09 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്.
Also Read: പുകയില ഉത്പന്നങ്ങളുമായി വയോധികൻ അറസ്റ്റിൽ
Post Your Comments