![Jolly Koodathayi](/wp-content/uploads/2019/10/Jolly-Koodathayi.jpg)
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാർ എന്നയാളാണ് കൂറുമാറിയത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാർ. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷിയായിരുന്നു ഇയാൾ. അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നൽകിയിരുന്നത്.
Read Also: മെട്രോയില്‍ പരസ്യമായി സ്വയംഭോഗം, യാത്രക്കാരുടെ മോശം പെരുമാറ്റം തടയാൻ പൊലീസുകാരെ വിന്യസിക്കും
കേസിൽ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി നേരത്തെ കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.
Post Your Comments