സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് കുതിപ്പേകാൻ പുതിയ പദ്ധതിക്ക് ഉടൻ രൂപം നൽകും. റിപ്പോർട്ടുകൾ പ്രകാരം, 50 ശതമാനം ബോട്ടുകൾ സോളാറിലേക്ക് മാറ്റാനുള്ള പദ്ധതിക്കാണ് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി പുതിയ ബോട്ടുകൾ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത വർഷം ആദ്യം സോളാറിൽ പ്രവർത്തിക്കുന്ന 30 സീറ്റുകളുള്ള ബോട്ടുകളാണ് പുറത്തിറക്കുക. പിന്നീട് ഘട്ടം ഘട്ടമായി 75 സീറ്റുകളും, 100 സീറ്റുകളുമുള്ള ബോട്ടുകളും പുറത്തിറക്കുന്നതാണ്.
അഞ്ച് വർഷത്തിനുള്ളിൽ പകുതിയിലധികം ബോട്ടുകൾ സോളാറിലേക്ക് മാറ്റാനുള്ള പദ്ധതി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലാണ് സീറ്റുകൾ കൂടുതലുള്ള സോളാർ ബോട്ടുകൾ ഇറക്കുന്നത്. സോളാർ ബോട്ടുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, മലിനീകരണം, പ്രവർത്തന ചെലവ് എന്നിവ കുറയ്ക്കാൻ സാധിക്കുന്നതാണ്. സോളാറിൽ പ്രവർത്തിക്കുന്ന ഒരു ബോട്ടിന്റെ പ്രതിദിന പ്രവർത്തന ചെലവ് 500 രൂപ മാത്രമാണ്. അതേസമയം, ഡീസൽ ബോട്ടുകൾക്ക് പ്രതിദിനം 12,000 രൂപ വരെ ചെലവ് വരാറുണ്ട്.
Also Read: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു: സോണിയാ ഗാന്ധിക്കെതിരെ പരാതി
Post Your Comments