സ്വർണക്കട്ടികളിൽ നിർബന്ധമായി ഹാൾമാർക്കിംഗ് പതിപ്പിക്കുന്ന നീക്കത്തിനെതിരെ പുതിയ അറിയിപ്പുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, സ്വർണക്കട്ടികളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് ജൂലൈ 1 മുതൽ നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഉപഭോക്തൃ മന്ത്രാലയം തള്ളിയിട്ടുണ്ട്. അതേസമയം, സ്വർണക്കട്ടികളിൽ ഹാൾമാർക്ക് നിർബന്ധമാക്കുന്നതിന് പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇതിനോടനുബന്ധിച്ചുള്ള തുടർ ചർച്ചകൾ നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സ്വർണക്കട്ടികളിലെ ഹാൾമാർക്കിംഗുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ അറിയിപ്പ് നൽകിയത്. ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്വർണക്കട്ടികളുടെ പരിശുദ്ധി പ്രധാന ഘടകമാണ്. ഇതിലൂടെ രാജ്യത്ത് നിർമ്മിക്കുന്ന സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താൻ സ്വർണക്കട്ടികളുടെ ഹാൾമാർക്കിംഗ് സഹായിക്കുന്നതാണ്. അതിനാൽ, സമീപഭാവിയിൽ തന്നെ സ്വർണക്കട്ടികൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതാണ്.
Post Your Comments