രാജ്യത്ത് വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങൾക്ക് ആറക്ക ആൽഫ ന്യൂമറിക് ഹാൾമാർക്കിംഗ് യൂണിക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഏർപ്പെടുത്താൻ കൂടുതൽ സാവകാശം അനുവദിക്കില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). ബിഐഎസ് ഡയറക്ടർ പ്രമോദ് കുമാർ തിവാരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 2023 ഏപ്രിൽ 1 മുതൽ ആറക്ക എച്ച്.യു.ഐ.ഡി പതിപ്പിച്ച സ്വർണാഭരണങ്ങൾ മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ എന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
‘പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ സ്വർണ വ്യാപാരികൾക്ക് 2021 ജൂൺ മുതൽ രണ്ട് വർഷത്തോളം സമയം നൽകിയിട്ടുണ്ട്’, പ്രമോദ് തിവാരി പറഞ്ഞു. അതേസമയം, ആറക്ക എച്ച്.യു.ഐ.ഡി നടപ്പാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം സ്വർണ വ്യാപാരികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രസർക്കാറിന്റെ നിലപാട് തേടിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ വാദം കൂടി കേട്ട ശേഷം മാത്രമാണ് കോടതി അന്തിമ തീരുമാനമെടുക്കുക.
Also Read: ക്ഷേത്രത്തിൽ നിന്ന് മോഷണം പോയി, 29 വർഷം പൊലീസ് കസ്റ്റഡിയില്‍: ഹനുമാൻ വിഗ്രഹത്തിന് ഒടുവിൽ മോചനം
Post Your Comments