താനൂർ: താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾ തന്നെ അപകടമുണ്ടായതാണ് വിവരം. ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ട താനൂർ സ്വദേശിയായ ഷഫീഖ് പറഞ്ഞു. ഇരുനില ബോട്ടിന്റെ മുകളിൽ ആയിരുന്നു ഷഫീഖും സുഹൃത്തുക്കളും ഇരുന്നിരുന്നത്.
‘ഏഴരയ്ക്കു ശേഷമാണ് ബോട്ട് പുറപ്പെട്ടത്. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിഞ്ഞു. യാത്രക്കാരും ഇതേ വശത്തേക്കു ചരിഞ്ഞതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിലെ രക്ഷാപ്രവർത്തകരായിരുന്ന താനും സുഹൃത്തുക്കളും ബോട്ടിൻ്റെ മുകളിൽ ആയിരുന്നു. ആദ്യം സംഭവം എന്താണെന്ന് മനസിലായിരുന്നില്ല. ബോട്ടിൻ്റെ മുകളിൽ ഉണ്ടായിരുന്ന പരമാവധിപ്പേരെ തോണിയിലേക്ക് മാറ്റി. കൂടുതൽ പിഞ്ചുകുഞ്ഞുങ്ങളായിരുന്നു. സ്ത്രീകളും ഉണ്ടായിരുന്നു. കുട്ടികൾക്ക് സിപിആർ നൽകി ഹൃദയമിടിപ്പ് പുനസ്ഥാപിക്കാൻ ശ്രമിച്ചു’ ഷഫീഖ് പറഞ്ഞു.
താനൂരില്‍ ഹൗസ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിന് കാരണം ചട്ടലംഘനവും അശ്രദ്ധയും മൂലമെന്ന് പ്രദേശവാസികളും പറയുന്നു. ആറ് മണിക്ക് ശേഷം വിനോദ സഞ്ചാര ബോട്ടുകള്‍ സര്‍വീസ് നടത്തരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് മറികടന്ന് കൊണ്ട് സര്‍വീസ് നടത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.
Post Your Comments