ടെഹ്റാന്‍: മതനിന്ദ കുറ്റം ചുമത്തി ഇറാനില്‍ നാല് മാസത്തിനുള്ളില്‍ തൂക്കിലേറ്റിയത് 203 പേരെയെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ മനുഷ്യാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം മതനിന്ദ കുറ്റം ചുമത്തി രണ്ട് പുരുഷന്‍മാരെ ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയിരുന്നു. യുസഫ് മെഹറാദ്, സദ്രോല ഫാസില്‍ സെയര്‍ എന്നിവരെയാണ് തൂക്കി കൊന്നത്. ഇസ്ലാം മതത്തിലെ അന്ധവിശ്വാസങ്ങള്‍ തുറന്നു കാട്ടുന്ന ടെലിഗ്രാം ചാനലില്‍ അംഗങ്ങളായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിന് ശേഷം കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇരുവരും നേരിട്ടത്.
Read Also: ബോട്ടുടമ നാസര്‍ അറസ്റ്റില്‍
ഇറാന്‍ പോലീസിന്റെ പിടിയിലായതിന് ശേഷം സ്വന്തം കുടുംബങ്ങളെ ബന്ധപ്പെടാന്‍ പോലും അനുവദിച്ചിരുന്നില്ല. പ്രവാചക നിന്ദയാണ് ഇരുവര്‍ക്കും എതിരെ ഇറാന്‍ ഭരണകൂടം ചുമത്തിയിരിക്കുന്നത്. കൂടാതെ വിശുദ്ധ ഖുറാന്‍ കത്തിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നു.
മതനിന്ദ ആരോപിച്ച് വധശിക്ഷ നടത്തുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 2022ല്‍ 528 പേരയും 2021ല്‍ 333 പേരെയും ഭരണകൂടം തൂക്കി കൊന്നിരുന്നു.
Post Your Comments