ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സംവിധാനവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. സിവിവി നമ്പർ നൽകാതെ ഓൺലൈൻ ഇടപാടുകൾ നടത്താനുള്ള അവസരമാണ് വിസ ഒരുക്കുന്നത്. ഇതോടെ, ഓൺലൈൻ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്താനാണ് വിസ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ കാർഡുകൾ ടോക്കൺ ചെയ്തിട്ടുണ്ടെങ്കിൽ, ഓരോ തവണയും സിവിവി നൽകാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് ടോക്കണൈസേഷൻ സംവിധാനത്തെയാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. ടോക്കണൈസേഷന്റെ തുടക്കത്തിൽ സിവിവി നമ്പർ നിർബന്ധമായും വാങ്ങേണ്ടതുണ്ട്. എന്നാൽ, തുടർന്നുള്ള ഇടപാടുകൾക്ക് സിവിവി നമ്പർ ആവശ്യമില്ല എന്നതാണ് പ്രത്യേകത.
കാർഡുകളുടെ പിന്നിൽ കാണുന്ന മൂന്നക്ക നമ്പറാണ് സിവിവി നമ്പർ. ആദ്യമായി കാർഡ് ടോക്കണൈസേഷൻ ചെയ്യുമ്പോൾ ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. യഥാർത്ഥ കാർഡ് വിശദാംശങ്ങൾ പകരം ടോക്കണുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗ്ഗമാണ് ടോക്കണൈസേഷൻ. ഓരോ ഇടപാടുകൾക്കും വ്യത്യസ്ഥ കോഡുകളാണ് ഇതിനായി ജനറേറ്റ് ചെയ്യുക.
Post Your Comments