രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്തതോടെ, സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയർന്നു. ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിന് മുൻപ് 4,000 രൂപയായിരുന്നു സ്പോട്ട് വിമാനങ്ങളുടെ നിരക്ക്. നിലവിൽ, 10,000 രൂപയാണ് നിരക്ക് കുതിച്ചുയർന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയ യാത്രക്കാർക്ക് പുതിയ നീക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
മുംബൈ- ഗോവ പോലുള്ള ഗോ ഫസ്റ്റിന്റെ ശക്തമായ സാന്നിധ്യമുള്ള റൂട്ടുകളിലെ ഫ്ലൈറ്റുകളുടെ സ്പോട്ട് വിമാന നിരക്കുകളാണ് ഉയർത്തിയിട്ടുള്ളത്. ചില മെട്രോ റൂട്ടുകളിൽ നിരക്കുകൾ അഞ്ചരട്ടിയോളം വർദ്ധിപ്പിച്ചിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗോ ഫസ്റ്റ് എന്ന എയർലൈൻ, പാപ്പർ ഫയൽ ചെയ്തതിനുശേഷം മെയ് രണ്ടിന് ഫ്ലൈറ്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് മെയ് 12 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കുകയും, മെയ് 15 വരെ ബുക്കിംഗ് നിർത്തുകയും ചെയ്തു.
Also Read: കുതിച്ചുയർന്ന് വിദേശനാണ്യ കരുതൽ ശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
Post Your Comments