ഗുവാഹതി: കോളജ് വിദ്യാർത്ഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ചതിന് പിന്നാലെ വയോധികൻ ആത്മഹത്യ ചെയ്തു. അസമിലെ ജോർഹട്ടിൽ നടന്ന സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പെൺകുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.
വയോധികനുമായി അടുപ്പം സ്ഥാപിച്ച പെൺകുട്ടി രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ഇയാളെ ക്ഷണിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന്, ഇതിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തു. ഇതിന് പിന്നാലെ, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.
മണിപ്പൂർ സംഘർഷം: എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം
പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ലാപ്ടോപ്പിൽ നിന്ന് മറ്റ് ഏതാനും പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. പെൺകുട്ടി രഹസ്യമായി ലൈംഗിക ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
നേരത്തെ, പെൺകുട്ടിയും കോളജ് വിദ്യാർത്ഥിയായ ആൺകുട്ടിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. തുടർന്ന്, ആൺകുട്ടി രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ, താനല്ല ദൃശ്യങ്ങൾ പകർത്തിയതെന്നും പെൺകുട്ടി തന്നെ കുടുക്കുകയായിരുന്നെന്നും ആൺകുട്ടി മൊഴി നൽകിയിരുന്നു.
Post Your Comments