ThiruvananthapuramKeralaNattuvarthaLatest NewsNews

ഫാ​ൻ​സി ക​ട​യി​ൽ കുഞ്ഞിന്റെ കാലിൽ നിന്ന്​ കൊലുസ് മോഷ്ടിച്ചതായി പരാതി

ശ​നി​യാ​ഴ്ച നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ലെ ആ​രാ​ധ​ന ഫാ​ൻ​സി സ്റ്റോ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

നെ​ടു​മ​ങ്ങാ​ട്: ഫാ​ൻ​സി ക​ട​യി​ൽ അ​മ്മ​യോ​ടൊ​പ്പം വ​ന്ന ഒ​രു വ​യ​സ്സു​കാ​രി​യു​ടെ കാ​ലി​ൽ കി​ട​ന്ന സ്വ​ർ​ണ​ക്കൊ​ലു​സ് മോഷ്ടിച്ചതായി പരാതി. മോ​ഷ്ടാ​വാ​യ യു​വ​തി കൊ​ലു​സ് ഊ​രി​യെ​ടു​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നു.

Read Also : ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണ്: ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയതെന്ന് എസ് ഹരീഷ്

ശ​നി​യാ​ഴ്ച നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ലെ ആ​രാ​ധ​ന ഫാ​ൻ​സി സ്റ്റോ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ച്ച​ക്ക് ശേ​ഷം ഇ​വി​ടെ​യെ​ത്തി​യ ചീ​രാ​ണി​ക്ക​ര ഇ​രി​ഞ്ച​യം വി​ള​വി​ൽ ഹൗ​സി​ൽ നാ​ദി​യ​യു​ടെ മ​ക​ളു​ടെ കാ​ലി​ലെ അ​ര​പ​വ​ൻ വ​രു​ന്ന കൊ​ലു​സാ​ണ് മ​റ്റൊ​രു സ്ത്രീ ​മോ​ഷ്ടി​ച്ച​ത്. ക​ട​യു​ടെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ കാ​ലി​ൽ കി​ട​ന്ന കൊ​ലു​സ്​ ന​ഷ്ട​പെ​ട്ട​ത​റി​ഞ്ഞ​ത്. ക​ട​യു​ട​മ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

തുടർന്ന്, നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. പൊലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button