കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ടാക്സി ഡ്രൈവറായ യുവാവിന് 18 വർഷം കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരയ്ക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് (39) കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പൊലീസ് ഓഫീസർ ബൈജുവും പ്രവർത്തിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായികളായി അഭിഭാഷകരായ എം.കെ. അമൃതയും എം.എം. സഫ്നയും ഹാജരായി.
Post Your Comments