ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലൂടെ ചുറ്റിക്കറങ്ങുന്നതായി റിപ്പോർട്ട്. മേഘമലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ, തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം നൂറുകണക്കിന് കുടുംബങ്ങളാണ് മേഘമലയിൽ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിന് പരിസരത്ത് തന്നെയായിരുന്നു അരിക്കൊമ്പൻ. പിന്നീടാണ് തമിഴ്നാട് ജനവാസ മേഖലയിലേക്ക് നീങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രദേശത്ത് മഴമേഘങ്ങൾ അടക്കമുള്ള പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്.
തമിഴ്നാട്ടിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തുന്നതിനാൽ, വെടി പൊട്ടിച്ച് അരിക്കൊമ്പനെ കാടുകയറ്റാനാണ് വനപാലകരുടെ ശ്രമം. മേഘമല നിവാസികൾക്ക് പുറമേ, മണലൂർ ഭാഗത്തെ തോട്ട മേഖലയിലെ തൊഴിലാളികളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments