ലോണുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ലോൺ നൽകാൻ ഐഐഎഫ്എൽ ഫിനാൻസാണ് തീരുമാനിച്ചിരിക്കുന്നത്. പരമാവധി 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോണാണ് വാട്സ്ആപ്പ് മുഖാന്തരം ലഭിക്കുക. ലോണിനുള്ള അപേക്ഷയും, വിതരണവും പൂർണമായും ഡിജിറ്റലായാണ് നടപ്പാക്കുന്നത്. അതിനാൽ, 24×7 എൻഡ് ടു എൻഡ് ഡിജിറ്റൽ ലോൺ പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് 9019702184 എന്ന നമ്പറിലേക്ക് ‘Hi’ സന്ദേശം അയച്ചതിനു ശേഷം വായ്പ നടപടികൾ ആരംഭിക്കാവുന്നതാണ്. വളരെ ലളിതമായ പ്രക്രിയയിലൂടെയാണ് വായ്പ ലഭ്യമാക്കുകയെന്ന് ഐഐഎഫ്എൽ ഫിനാൻസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 450 ദശലക്ഷത്തിലധികം വാട്സ്ആപ്പ് ഉപഭോക്താക്കളാണ് ഉള്ളത്. ചെറുകിട വ്യവസായങ്ങൾക്ക് വാട്സ്ആപ്പ് മുഖാന്തരമുള്ള വായ്പാ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടൈയിൽ എൻബിഎഫ്സി കൂടിയാണ് ഐഐഎഫ്എൽ.
Also Read: മുഖം സുന്ദരമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
Post Your Comments