KottayamNattuvarthaLatest NewsKeralaNews

വീ​​ടി​​നു സ​​മീ​​പം ശു​ചി​മു​റി മാ​​ലി​​ന്യം ത​​ള്ളി: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ആ​​ല​​പ്പു​​ഴ തൈ​​ക്കാ​​ട്ടു​​ശേ​രി മ​​ണ​​പ്പു​​റം ആ​​ടു​​വ​​യ​​ലി​​ല്‍ ടി. ​​വി​​പി​​ന്‍ (28), ആ​​ല​​പ്പു​​ഴ തൈ​​ക്കാ​​ട്ടു​​ശേ​​രി പു​​ത്ത​​ന്‍ നി​​ക്കാ​​ര​​ത്തി​​ല്‍ പി.​​എം. അ​​തു​​ല്‍ കൃ​​ഷ്ണ (24) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കി​​ട​​ങ്ങൂ​​ര്‍: വീ​​ടി​​നു സ​​മീ​​പം ശു​ചി​മു​റി മാ​​ലി​​ന്യം ത​​ള്ളി​​യ കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റിൽ. ആ​​ല​​പ്പു​​ഴ തൈ​​ക്കാ​​ട്ടു​​ശേ​രി മ​​ണ​​പ്പു​​റം ആ​​ടു​​വ​​യ​​ലി​​ല്‍ ടി. ​​വി​​പി​​ന്‍ (28), ആ​​ല​​പ്പു​​ഴ തൈ​​ക്കാ​​ട്ടു​​ശേ​​രി പു​​ത്ത​​ന്‍ നി​​ക്കാ​​ര​​ത്തി​​ല്‍ പി.​​എം. അ​​തു​​ല്‍ കൃ​​ഷ്ണ (24) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കി​​ട​​ങ്ങൂ​​ര്‍ പൊലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്ത സമരത്തിലേക്ക്

വ്യാ​​ഴാ​​ഴ്ച രാ​​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​​വ​​ര്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ക​​ട്ട​​ച്ചി​​റ കാ​​ണി​​ക്ക മ​​ണ്ഡ​​പം- പു​​ന്ന​​ത്തു​​റ റോ​​ഡി​​ലും ഇ​​തി​​നു സ​​മീ​​പ​​മു​​ള്ള പു​​ര​​യി​​ട​​ത്തി​​ലു​​മാ​​യി ശു​ചി​മു​റി മാ​​ലി​​ന്യം ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത​​റി​​ഞ്ഞ പൊ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി ഇ​​രു​​വ​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

എ​​സ്എ​​ച്ച്ഒ കെ.​​ആ​​ര്‍. ബി​​ജു​​വി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​റസ്റ്റ് ചെ​​യ്ത​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button