Latest NewsIndiaNews

പൂഞ്ചിലെ ഭീകരാക്രമണം, തിരിച്ചടിക്കാന്‍ ഓപ്പറേഷന്‍ ത്രിനേത്ര

ശ്രീനഗര്‍: പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര’ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്‌നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു. ഇദ്ദേഹം ഏറ്റുമുട്ടല്‍ നടക്കുന്ന കാണ്ടി വനമേഖലയില്‍ എത്തി സ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.

Read Also:പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

അതിനിടെ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി വെടിക്കൊപ്പുകളും കണ്ടെടുത്തതായും ഓപ്പറേഷന്‍ തുടരുന്നു എന്നും സൈന്യം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയില്‍ പരസ്പരം വെടിവയ്പ്പ് തുടരുകയാണ്.

അതേസമയം ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ഹിമാചല്‍ സ്വദേശികളും, ജമ്മു, ബംഗാള്‍, ഉത്തരാഖണ്ഡ് സ്വദേശികളുമായ ഓരോ സൈനികരും ആണ് വീരമൃത്യു വരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button