ലണ്ടന്‍: 70 വര്‍ഷങ്ങള്‍ ബ്രിട്ടന് ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സിംഹാസനത്തില്‍ പുതിയ അവകാശി ഇന്ന് ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ബ്രിട്ടനിലെ പ്രാദേശിക സമയം ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീട ധാരണ ചടങ്ങുകള്‍ ആരംഭിക്കുക. രാജകുടുംബത്തിലെ അംഗങ്ങളും ലോക രാഷ്ട്രങ്ങളിലെ പ്രധാന നേതാക്കളും ഉള്‍പ്പെടെ 2800 അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ബ്രിട്ടന്റെ ചരിത്രത്തില്‍ മറ്റേതിരു കിരീടാവകാശിയെക്കാളും കാലം കാത്തിരുന്നാണ് ചാള്‍സ് രാജാവ് കിരീടമണിയുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കാലം രാജ്യം ഭരിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞി.
Read Also: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ
യാഥാര്‍ഥ്യത്തില്‍, എലിസബത്ത് രാജ്ഞി മരണപ്പെട്ട അന്ന് തന്നെ ചാള്‍സ് മൂന്നാമന് രാജ്യാധികാരം ലഭിച്ചിരുന്നു. എന്നാല്‍, ആയിരം വര്‍ഷത്തിന് മുകളില്‍ പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജവംശത്തിന്റെ ചടങ്ങുകള്‍ അനുസരിച്ച് പ്രൗഢ ഗംഭീരമായ സ്ഥാനമേല്‍ക്കലാണ് ഇന്നത്തേത്. ഹൗസ്ഹോള്‍ഡ് കാവല്‍റി അംഗങ്ങളുടെ അകമ്പടിയോടെ ചാള്‍സ് രാജാവും പത്നിയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് ഘോഷ യാത്ര നടത്തി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ എത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബി നയിക്കുന്ന ശുശ്രൂഷക്ക് ശേഷം കിരീടധാരണം നടക്കും. ചാള്‍സിന്റെ പത്നി കമലയെ രാജ്ഞിയായി വഴിക്കുന്ന ചടങ്ങും നടക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരിക്കും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ കൊളോസിയന്‍സിന്റെ ബൈബിള്‍ വായിക്കുക. കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുക്കും.
Post Your Comments