സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്ത സമരം നടത്തും. ഏപ്രിൽ മാസത്തെ ശമ്പളം മുഴുവനായി നൽകാത്തതിനെ തുടർന്നാണ് ഇന്ന് മുതൽ സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും മെയ് അഞ്ചിനു മുൻപ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായ സാഹചര്യത്തിലാണ് ജീവനക്കാർ സമര നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രിൽ മാസത്തെ ശമ്പളം ഗഡുക്കളായാണ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിൽ ഒന്നാം ഗഡു നൽകിയിട്ടുണ്ട്. രണ്ടാം ഗഡുവാണ് മുടങ്ങിയിരിക്കുന്നത്. സിഐടിയു, ടിടിഎഫ് സംഘടനകൾ ചീഫ് ഓഫീസിനു മുന്നിൽ ഇന്ന് മുതൽ സമരം ആരംഭിക്കുന്നതാണ്. ബിഎംഎസിന്റെ നേതൃത്വത്തിൽ എട്ടാം തീയതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, രണ്ടാം ഗഡു ശമ്പള വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. ഇതിനായി 50 കോടി രൂപ കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Also Read: 13കാരന് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം : യുവാവിന് മൂന്നുവർഷം തടവും പിഴയും
Post Your Comments