Latest NewsNewsBusiness

നാലാം പാദഫലങ്ങളിൽ മികച്ച അറ്റാദായവുമായി ഫെഡറൽ ബാങ്ക്

ബാങ്കിന്റെ മൊത്തം ബിസിനസ് 18.74 ശതമാനം വർദ്ധിച്ച് 3,87,832.93 കോടി രൂപയിൽ എത്തി

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തിൽ 67 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 902.61 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ 540.54 കോടി രൂപയുടെ അറ്റാദായം കൈവരിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇത്തവണ പ്രവർത്തന ലാഭവും ഉയർന്നിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ പ്രവർത്തന ലാഭം 67.20 ശതമാനം വർദ്ധനവോടെ 1,334.58 കോടി രൂപയിൽ എത്തിയിരിക്കുകയാണ്.

ബാങ്കിന്റെ മൊത്തം ബിസിനസ് 18.74 ശതമാനം വർദ്ധിച്ച് 3,87,832.93 കോടി രൂപയിൽ എത്തി. കൂടാതെ, കാസാ നിക്ഷേപം 69,740.98 കോടി രൂപയാണ്. വായ്പ വിതരണത്തിലും എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിക്കാൻ ഫെഡറൽ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ആകെ വായ്പ മുൻ വർഷത്തെ 1,47,639.45 കോടി രൂപയിൽ നിന്നും, 1,77,376.53 കോടി രൂപയാണ് വർദ്ധിച്ചത്. നാലാം പാദത്തിൽ കാർഷിക വായ്പകൾ 23,355 കോടി രൂപയും, വാണിജ്യ ബാങ്കിംഗ് വായ്പകൾ 17,274 കോടി രൂപയും, കോർപ്പറേറ്റ് വായ്പകൾ 64,311.34 കോടി രൂപയുമാണ്.

Also Read: ഔഡി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! സർവീസ് ആനുകൂല്യങ്ങളും ഔഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാമും പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button