തിരുവനന്തപുരം: കേരളത്തില്‍ വലിയ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടും വെള്ളിയാഴ്ച ദ കേരള സ്റ്റോറി എന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നു. കേരളത്തില്‍ വളരെ കുറച്ച് തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പക്ഷെ രാജ്യത്ത് ഈ ചിത്ര തീര്‍ത്തും വൈറലായി. പലയിടത്തും ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. ചിത്രം കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെഎസ് രാധാകൃഷ്ണന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏവരും വായിക്കേണ്ടതാണ്.
Read Also; കിണറിനു മീതേ വലവിരിയ്ക്കുന്നതിനിടെ കിണറ്റിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘കേരള സ്റ്റോറി: ജനം കാണട്ടെ, വിലയിരുത്തട്ടെ. ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഞാന്‍ ഇന്നലെ കണ്ടു. മൂന്ന് പെണ്‍കുട്ടികളുടെ ദുരന്തകഥയാണ് ഈ സിനിമയിലൂടെ ആഖ്യാനം ചെയ്യുന്നത്. മൂന്ന് പേരും മലയാളികള്‍. സംഭവം നടന്നത് പ്രധാനമായും കേരളത്തിലും. കേരളത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉത്തരകേരളത്തിലെ ഒരു നഴ്സിംഗ് കോളേജില്‍ പ്രവേശനം നേടി ഹോസ്റ്റലില്‍ താമസിക്കാന്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്’.
‘മൂന്നുപേരില്‍ രണ്ട് പേര് ഹിന്ദുക്കളും ഒരാള്‍ ക്രിസ്ത്യാനിയും. ഹിന്ദുക്കളില്‍ ഒരാള്‍ സാധാരണ ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും മറ്റൊരാള്‍ കമ്മ്യൂണിസ്റ്റു നിരീശ്വര കുടുംബത്തില്‍ നിന്നും വരുന്നവര്‍. സാധാരണ ക്രൈസ്തവ കുടുംബ പശ്ചാത്തലമാണ് കിസ്ത്യന്‍ പെണ്‍കുട്ടിക്കുള്ളത്. ഈ മൂന്ന് കുടുംബത്തിനും സമൂഹത്തിലെ അധികാര കേന്ദ്രങ്ങളില്‍ പിടിയുള്ളവരല്ല. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു ജോലി നേടണമെന്നാണ് മൂന്ന് പേരുടെയും മോഹം. ഇവരെയാണ് മതപരിവര്‍ത്തന തീവ്രവാദി ജിഹാദി ലോബി സ്കെച്ച് ചെയ്തത്’.
‘ഈ മൂന്ന് പെണ്‍കുട്ടികളെയും ആസൂത്രിതമായി ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഇസ്ലാമിക മത തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ ആണും പെണ്ണുമടക്കം സൂക്ഷ്മതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പുരുഷന്മാര് പ്രണയം നടിച്ചും സ്ത്രീകള്‍ പിമ്പുകളായും സമര്‍ത്ഥമായി ഇടപെടുന്നു. മൂന്ന് പെണ്‍കുട്ടികളെയും പ്രണയിക്കുന്നു, ലൈംഗികമായി ഉപയോഗിക്കുന്നു, അവരെ മതം മാറ്റുന്നു, തീവ്രവാദത്തിലേക്ക് നയിക്കുന്നു. പ്രണയത്തിനും ഒരു സവിഷേതയുണ്ട് ഒരുവന് പ്രണയിച്ചു പെണ്ണിനെ ഗര്‍ഭവതിയാക്കുന്നു. ആ ഗര്‍ഭിണിയെ ഇസ്ലാമിക മതാചാരപ്രകാരം മറ്റൊരുവന് വിവാഹം കഴിച്ചു കൊടുക്കുന്നു’.
‘ആദ്യ കാമുകന് സന്തോഷത്തോടെ അതിനു കൂട്ടുനില്‍ക്കുന്നു. ഈ ഹീന കൃത്യത്തില്‍ ഒരു തെറ്റുമില്ലെന്നു ഇസ്ലാമിക മത പണ്ഡിതന് ഖുര്‍ ആന്‍ സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ചു വിധി പ്രസ്താവിക്കുന്നു. നവദമ്പതികള്‍ക്ക് വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കുന്നു. മധുവിധുവിനു എന്ന് പറഞ്ഞു അവരെ ശ്രീലങ്കയ്ക്കു അയയ്ക്കുന്നു. അവിടെ നിന്ന് സിറിയയിലേക്കും പിന്നെ അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലേക്കും എത്തിക്കുന്നു. അവിടെ വെച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി യു എന്‍ സമാധാന സേനയുടെ പിടിയിലായി ജയിലില്‍ ആകുന്നു’.
‘തിരുവനന്തപുരത്തെ നിമിഷ ഫാത്തിമയുടെ കഥയാണിത്. ‘സിനിമയില്‍ അവരുടെ പേര് ശാലിനി ഉണ്ണികൃഷ്ണന് എന്നാണ്. യു എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് വിസ്തരിക്കപ്പെടുന്ന ശാലിനിയുടെ മൊഴികളിലൂടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. പിമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്ത്രീ ജിഹാദികളാണ് ഇവരെ ചതിക്കുഴിയില്‍ എത്തിക്കുന്നതിന് വേണ്ടി വല വിരിക്കുന്നത്. നിര്ദോഷം എന്ന് തോന്നാവുന്ന രീതിയില്‍ ഹൈന്ദവ – ക്രൈസ്തവ ദൈവങ്ങളെ നിന്ദിച്ചുകൊണ്ടും ഇസ്ലാമിക ദൈവമഹത്വം വാഴ്ത്തിക്കൊണ്ടും സ്ത്രീ ജിഹാദികള്‍ അവരുടെ കര്‍മം തുടങ്ങുന്നു’.
‘സഹിഷ്ണുതയുടെയും മര്യാദയുടെയും പേരില്‍ പെണ്‍കുട്ടികള്‍ അതിനെ എതിര്‍ക്കുന്നില്ല. അടുത്തപടിയായി ഹൈന്ദവ – ക്രൈസ്തവ ദൈവങ്ങള്‍ അശക്തരായതുകൊണ്ടു അവര്‍ക്കു മനുഷ്യരെ സഹായിക്കാന്‍ കഴിയില്ല എന്നും വിസ്തരിച്ചു പറയുന്നു. യഥാര്‍ത്ഥ ദൈവം അള്ളാഹു മാത്രമാണെന്നും അവര്‍ പറയുന്നു’.
‘അള്ളാഹുവിന്റെ അദ്ഭുതലീലകളില്‍ വിശ്വാസം ജനിപ്പിക്കുന്നതിനു ചില ചെപ്പടി വിദ്യകളും കാണിക്കും. അങ്ങിനെ ഇരകളുടെ മനസ് സംശയഗ്രസ്തമാകും. ഈ ഘട്ടത്തിലാണ് ഇസ്ലാം ആകാനുള്ള കര്‍മ്മ പരിപാടികള്‍ ആരംഭിക്കുന്നത്. ആദ്യം വസ്ത്രം പിന്നെ ആഹാരം അതുകഴിഞ്ഞു പ്രാര്‍ത്ഥന രീതികള്‍ പുതുതായി അവരെ പഠിപ്പിക്കും. അവരുടെ പൂര്‍വ ജീവിതം ദൈവവിരുദ്ധമാണ് എന്നും പഠിപ്പിക്കും. ഇതിനടയില്‍ സാക്കിര്‍ നായിക്ക് എന്ന മതതീവ്രവാദിയുടെ പ്രഭാഷണങ്ങള്‍ നിരന്തരമായി അവരെ കേള്‍പ്പിക്കും’.
‘ഗര്‍ഭിണി, വിദ്യാഭ്യാസം മുടങ്ങി, വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഇല്ല ഇങ്ങനെ സമ്പൂര്‍ണമായും ഒറ്റപ്പെട്ട അവളെ ഇസ്ലാമിലേക്ക് മാറ്റുകയും വിവാഹത്തിന്റെ പേരില്‍ അവളെ മറ്റൊരുവന് കൂട്ടി കൊടുക്കുകയും ചെയ്യും. ഈ ഹീനകൃത്യത്തിനു മതപണ്ഡിതന് കൂട്ട് നില്‍ക്കുകയും ചെയ്യും. പിന്നീടാണ് അവരെ തീവ്രവാദി ഗ്രൂപ്പില്‍ എടുക്കുന്നതും പരിശീലനം നല്‍കുന്നതും. അവളെ വിവാഹം കഴിക്കുന്നവനും പരിശീലനം ലഭിച്ച തീവ്രവാദിയായിരിക്കും. പിന്നെ അവളുടെ മുന്നില്‍ ജീവിതമില്ല; മരണം മാത്രമാണുള്ളത്’.
‘ഈ മൂന്ന് പെണ്‍കുട്ടികളെയെയും പ്രണയം നടിച്ചു ചതിച്ച കാമുക ജിഹാദികള്‍ സുരക്ഷിതരായി എവിടെയെല്ലാം കഴിയുന്നു എന്ന കാര്യവും സിനിമയില്‍ പറയുന്നുണ്ട്. ഒരുവള്‍ ഇസ്ലാമായാല്‍ അവളെ പരിശീലനത്തിന് അയയ്ക്കുന്നത് സത്യസരണി എന്ന സ്ഥാപനത്തിലേക്കാണ്. 32000 പേര് മത പരിവര്‍ത്തനത്തിനു ശേഷം പരിശീലനം നേടിയിട്ടുണ്ട് എന്നും അവര്‍ അഫ്ഗാന് ജയിലില്‍ ഉണ്ട് എന്നും ഒരു പെണ്‍കുട്ടി പറയുന്ന രംഗം ഈ സിനിമയിലുണ്ട്’.
Post Your Comments