![](/wp-content/uploads/2023/05/sibin.jpg)
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ യുവാവ് പൊലീസ് പിടിയിൽ. മാതിരപ്പിള്ളി വിളയാൽ മൂലേച്ചാലിൽ സചിൻ സിബിനെയാണ് (23) അറസ്റ്റ് ചെയ്തത്.
Read Also : ഇത്തരക്കാരില്‍ നിന്നാണ് ‘ജോസഫ് മാഷ്ടെ’ കൈവെട്ടാനുള്ള ആവേശം തീവ്രവാദികള്‍ക്ക് കിട്ടിയതെന്ന് സന്ദീപ് വാര്യര്‍
കഴിഞ്ഞ 27-ന് രാത്രിയാണ് സംഭവം. സോഫിയ കോളജ് റോഡിൽ തോട്ടത്തിക്കുളം അബ്ദുൽ ഖാദറിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
കോതമംഗലം, വാഗമൺ സ്റ്റേഷനുകളിലും കോതമംഗലം എക്സൈസ് സർക്കിളിലും സച്ചിനെതിരെ കേസുണ്ട്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, പി.വി. എൽദോസ്, എ.എസ്.ഐ കെ.എം. സലിം, എസ്.സി.പി.ഒമാരായ സുനിൽ മാത്യു, ജോസ് ബെന്നോ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments