ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ

തൃശൂർ: ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ബോഡി ബിൽഡർ ആയിരുന്നു പ്രവീൺ. 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയുമായിരുന്നു. തുടർന്ന് 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിലും മത്സരിച്ചു.

ട്രാൻസ് കപ്പിൾസ് പ്രവീൺ നാഥും റിഷാനയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. പ്രവീണിന്റെ ഫേസ്ബുക്കിലെ ഒരു പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് പ്രവീൺ വ്യക്തമാക്കിയിരുന്നു.

യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി: പിന്നാലെ യുഎസിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും

സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും തങ്ങളോട് ചോദിക്കാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും പ്രവീൺ പറഞ്ഞു. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും വിവാഹിതരായത്.

മിസ് മലബാർ പട്ടം സ്വന്തമാക്കിയ റിഷാന അറിയപ്പെടുന്ന മോഡലാണ്. തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ് റിഷാന ഐഷു.

Share
Leave a Comment