ആഗോള വിപണി മികച്ച പ്രകടനം കാഴ്ചവച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ പണയം ഓഹരി സൂചികകൾക്ക് കരുത്ത് പകർന്നതോടെയാണ് വ്യാപാരം മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 555.95 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,749.25- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 165.95 പോയിന്റ് നേട്ടത്തിൽ 18,255.80- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ടിസിഎസ്, ഭാരതി എയർടെൽ, ടാറ്റാ ടെലി, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ്, എബിബി ഇന്ത്യ, അദാനി എന്റർപ്രൈസസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ, പവർഗ്രിഡ് കോർപ്പറേഷൻ, ഐടിസി, ടാറ്റ മോട്ടോഴ്സ്, പെട്രോനൈറ്റ്, എൽ എൻ ജി, ഡാബർ ഇന്ത്യ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്നിവയുടെ കമ്പനികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments