ന്യൂഡല്‍ഹി: മരുമകളെ വിവാഹം കഴിയ്ക്കുന്ന അമ്മായി അച്ഛൻ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായ സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. യുവതിയും മധ്യവയസ്കനും ക്ഷേത്രത്തില്‍ നിന്ന് ഹാരമണിഞ്ഞ് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളും ഇവരെ തടഞ്ഞു നിര്‍ത്തി നാട്ടുകാർ വീഡിയോ എടുക്കുന്നതുമെല്ലാമായിരുന്നു വീഡിയോ.
read also: 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം: അമ്മയും മകനും അറസ്റ്റിൽ
മകന്റെ മരണ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നു മധ്യ വയസ്കനും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ ഈ കല്യാണത്തിന് സമ്മതിച്ചതെന്നു യുവതിയും വീഡിയോയില്‍ പറയുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യം പുറത്തു വന്നിരിക്കുകയാണ്.
യൂട്യൂബില്‍ പ്രചരിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. ക്ലിപ്പിലെ ദൃശ്യങ്ങള്‍ സ്‌ക്രിപ്റ്റഡ് ആണെന്ന മുന്നറിയിപ്പോടെയാണ് ഒറിജിനല്‍ വീഡിയോ പുറത്തു വന്നിരിക്കുന്നത്.
‘ഈ വീഡിയോയില്‍ ഉള്ളതെല്ലാം സാങ്കല്‍പ്പികമാണ്. യാഥാര്‍ത്ഥ്യം പറയാനോ കാണിക്കാനോ കഴിയാത്തത്ര കയ്‌പ്പേറിയതാണ്. നമ്മുടെ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്ബോള്‍ ഇതൊന്നും യഥാര്‍ത്ഥ്യമല്ല,’ എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments