
കണ്ണൂര്‍: ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ നാട്ടുകാർ പിടികൂടിയത്. കണ്ണൂരിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്സില് ആണ് യുവാവ് കവര്‍ച്ച നടത്തിയത്.
ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോള്‍ സ്ഥാപനത്തില്‍ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. തുടർന്ന്, ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. അബ്ദുള്‍ ഷുക്കൂറിനെ പിന്നീട് പോലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പോലീസ് പരിശോധനയില്‍ വ്യക്തമായി.
Post Your Comments