KeralaLatest NewsNews

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം ഇനി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് വഴി, ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ ബോർഡ് വഴി നടക്കുക

സംസ്ഥാനത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നടത്താൻ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.  കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനാണ് രൂപം നൽകിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ ബോർഡ് വഴി നടക്കുക. ബോർഡ് അംഗങ്ങളായി നാല് പേരെയാണ് നിയമിച്ചിരിക്കുന്നത്. ചെയർമാനെ നിയമിക്കുന്നത് വരെ താൽക്കാലിക ചുമതല റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാനായിരുന്ന വി. രാജീവനാണ്. കെഎസ്ഇബി മുൻ ചീഫ് എൻജിനീയർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലയ്ഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് ജനറൽ മാനേജർ ലത സി. ശേഖർ, എംജി യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ. ഷറഫുദ്ദീൻ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

Also Read: വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; 1,60,000 രൂപ തട്ടിയ യുവതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button