കൊച്ചി: കല്യാണത്തിന് ശേഷം ഇഷ്ടമില്ലാത്ത പല ജോലികളും താൻ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നടി നവ്യ നായർ. മൾട്ടി ടാസ്ക് എന്ന പരുപാടി കല്യാണത്തിന് മുൻപും ഉണ്ടായിരുന്നെങ്കിലും, കല്യാണത്തിന് ശേഷമാണ് താൻ അത് കൂടുതൽ ചെയ്തതെന്ന് താരം തുറന്നു പറയുന്നു. ജാനകി ജാനേ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നവ്യ.
‘കല്യാണത്തിന് ശേഷം എനിക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും മൾട്ടി ടാസ്ക് ആയിട്ട് ചെയ്തിട്ടുണ്ട്. കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് തേക്കാൻ കൊടുക്കും, അത് തിരിച്ച് വാങ്ങി എണ്ണി വീട്ടിൽ വെയ്ക്കും, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നത്തെ കാര്യം വ്യത്യസ്തമാണ്. ഇന്ന് പ്രൊഫഷണൽ ലൈഫിൽ ചെയ്യുന്ന മൾട്ടി ടാസ്കുകൾ എല്ലാം ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. അതുകൊണ്ട് അതെല്ലാം എളുപ്പവുമാണ്. എല്ലാ സ്ത്രീകളും മൾട്ടി ടാസ്ക് ചെയ്യുന്നുണ്ട്’, നവ്യ പറയുന്നു.
അതേസമയം, നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ‘ജാനകി ജാനേ’ മെയ് 12 റിലീസ് ചെയ്യും. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യാ നായർ, ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ എന്നിവരാണ്.
Post Your Comments