ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം കൊറ്റങ്കര മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽദാന കർമ്മമാണ് ഇന്ന് നടക്കുക. ഇതിനോടൊപ്പം, ലൈഫിൽ നിർമ്മാണമാരംഭിക്കുന്ന 41,439 വീടുകളുടെ ഗുണഭോക്താക്കളുമായുള്ള കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങും ഇന്ന് നടക്കുന്നതാണ്.
ഭവനരഹിത കുടുംബങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, അതത് ഇടങ്ങളിലെ ജനപ്രതിനിധികളാണ് നിർവഹിക്കുക. ഇതുവരെ ലൈഫ് പദ്ധതിക്ക് കീഴിൽ 3.42 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഇടത് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മപരിപാടി കാലയളവിലാണ് 20,073 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
Also Read: ആതിരയുടെ ആത്മഹത്യ: പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, തെരച്ചില്‍ ശക്തം
Post Your Comments