Latest NewsKeralaNews

88 ദിവസം ജയിലില്‍; 4 പേരുടെയും ഗൾഫിലെ ജോലി പോയി, ഒരാളെ ഭാര്യ ഉപേക്ഷിച്ചു: പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ നാല് യുവാക്കളെ എം ഡി എം എയുമായി പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കളില്‍ നിന്ന് കണ്ടെത്തിയ പദാര്‍ത്ഥം എം ഡി എം എ അല്ലെന്ന് രാസപരിശോധനാ ഫലം. ഈ കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കള്‍ 88 ദിവസമാണ് ജയിലില്‍ കിടന്നത്. ആദ്യത്തെ പരിശോധനാ ഫലം പുറത്തുവന്നതോടെ സംശയം തോന്നിയ അന്വേഷണ സംഘം ഇത് രണ്ടാമത്തെ ലാബിലും പരിശോധനയ്ക്കായി അയച്ചിരുന്നു. രണ്ട് ലാബുകളില്‍ പരിശോധിച്ചെങ്കിലും പിടിച്ചത് എം ഡി എം എ അല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇനി മറ്റൊരു ലാബില്‍ കൂടെ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

കേസുമായി ബന്ധപ്പെട്ട് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തയത്. വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മാരകമയക്കുവരുന്നായ എം ഡി എം എയുമായി സംഘത്തെ പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. മലപ്പുറം കരിഞ്ചാപടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ് മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ 88 ദിവസത്തോളമാണ് ഇവർ ജയിലിൽ കഴിഞ്ഞത്. ലഹരിക്കേസില്‍ അകത്തായതോടെ നാല് പേര്‍ക്കും വിദേശത്തുള്ള ജോലി നഷ്ടമായി. എം ഡി എം എ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ജോലി നഷ്ടമായി. കൂടാതെ ഉബൈദുള്ളയുടെ ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി.

കോഴിക്കോട് ലാബില്‍ വെച്ചാണ് ആദ്യം പരിശോധന നടത്തിയത്. ഇത് നെഗറ്റീവായിരുന്നു. പിന്നാലെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായതോടെ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചു. ഇനി മൂന്നാം ഘട്ട പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനാണ് കേരള പൊലീസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button