Latest NewsNewsBusiness

ഗോ ഫസ്റ്റിൽ പ്രതിസന്ധി തുടരുന്നു! എല്ലാ വിമാന സർവീസുകളും മെയ് 9 വരെ റദ്ദ് ചെയ്തു

മെയ് 15 വരെ ടിക്കറ്റ് വിൽപ്പനയും ഗോ ഫസ്റ്റ് നിർത്തിവെച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയായ ഗോ ഫസ്റ്റിൽ പ്രതിസന്ധികൾ തുടരുന്നു. ഇത്തവണ കമ്പനിയുടെ വിമാന സർവീസുകൾ വീണ്ടും റദ്ദ് ചെയ്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 3, 4, 5 തീയതികളിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഗോ ഫസ്റ്റ് എയർലൈൻ, മെയ് 9 വരെ എല്ലാ സർവീസുകളും റദ്ദ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി പാപ്പരാത്ത നടപടികൾക്കായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.

മെയ് 9 വരെ വിമാന സർവീസുകൾ റദ്ദ് ചെയ്തതിനൊപ്പം, മെയ് 15 വരെ ടിക്കറ്റ് വിൽപ്പനയും ഗോ ഫസ്റ്റ് നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, റദ്ദ് ചെയ്ത വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോ ഫസ്റ്റിന്റെ പാപ്പരാത്ത ഫയലിംഗിൽ 11,463 കോടി രൂപയുടെ മൊത്തം ബാധ്യതകളും, 6,000 കോടി രൂപയിലധികം കടക്കാർക്ക് നൽകാനുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button