KollamNattuvarthaLatest NewsKeralaNews

കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷം: കൊല്ലത്ത് യുവതി ഭർത്താവിനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു

കൊല്ലം: കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജുവാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. സംഭവത്തിന് പിന്നാലെ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സജുവും ഭാര്യ പ്രിയങ്കയും ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു. വാടക വീട്ടിലായിരുന്നു ഹോം നഴ്സായ പ്രിയങ്കയുടെ താമസം. തുടർച്ചയായി സജു പ്രശ്നമുണ്ടാക്കുന്നത് കാരണം, ഒന്നര വർഷത്തിനിടെ പ്രിയങ്കയ്ക്ക് നിരവധി വാടക വീടുകൾ മാറി താമസിക്കേണ്ടി വന്നിരുന്നു.

‘ഒരു വലിയ നടന്റെ വണ്ടി, അന്ന് അത് എക്സൈസ് തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് തീരും’: ബാബുരാജ്

വ്യാഴാഴ്ച സജു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സജു ഉടൻ തന്നെ ബോധം കെട്ട് വീണു. തുടർന്ന്, നാട്ടുകാരും പോലീസും ചേർന്നാണ് സജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button